ഇക്വദോര്‍ തിരഞ്ഞെടുപ്പ്: സുതാര്യത വേണമെന്നു സഭ

Published on

ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വദോറിലെ തിരഞ്ഞെടുപ്പു നടപടികള്‍ സുതാര്യമായി നടത്തണമെന്ന് ഇക്വദോറിലെ കത്തോലിക്കാ മെത്രാന്‍ സംഘം ഭരണാധികാരികളോടും രാഷ്ട്രീയപാര്‍ടികളോടും ആവശ്യപ്പെട്ടു. നീതിയുടെയും സുതാര്യതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാകണം തിരഞ്ഞെടുപ്പിന്‍റെ അന്തിമഫലങ്ങള്‍. വിശ്വാസം വളര്‍ത്തുന്നതിനും സാമൂഹ്യമായ സഹവര്‍ത്തിത്വത്തിന്‍റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നതിനും ഈ മൂല്യങ്ങള്‍ ആവശ്യമാണ് – മെത്രാന്മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നീതിയും സത്യവും പുരോഗതിയും സാഹോദര്യവും വളര്‍ത്താനും ജനങ്ങളുടെ പൊതുനന്മയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാനും ഭരണാധികാരികള്‍ക്കു കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാന്മാര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org