
ഗാസയിലെ യുദ്ധ-പട്ടിണി ദുരന്തങ്ങള്‍ അവസാനിപ്പിക്കുന്ന തിനു സാധ്യമായതെല്ലാം ചെയ്യണ മെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെത്രോ പരോളിന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
ഗാസയില്‍ അരങ്ങേ റുന്നത് അസ്വീകാര്യങ്ങളായ സംഭവങ്ങളാണ്. അവിടെ അന്താ രാഷ്ട്ര മാനവിക നിയമം പ്രാബല്യ ത്തിലാകണം. ബോംബാക്രമണ ങ്ങള്‍ അവസാനിപ്പിക്കണം.
ജനങ്ങള്‍ക്ക് ആവശ്യമായ സഹായ ങ്ങള്‍ ഗാസയിലെത്തുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കണം. ഹമാസ് ഇസ്രായേലി ബന്ദികളെ ഉടന്‍ വിട്ടയയ്ക്കുകയും ചെയ്യണം - കാര്‍ഡിനല്‍ പരോളിന്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കാന്‍ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ യുടെ വാക്കുകള്‍ കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു.
ഉക്രെയ്‌നില്‍ നടക്കുന്ന പോരാട്ടത്തിന് അറുതി വരുത്തുന്നതിനു താല്‍ക്കാലിക വെടിനിറുത്തലാണ് ഏറ്റവും ആദ്യം ആവശ്യമായിരിക്കുന്നത് എന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.