ഭക്ഷണമാലിന്യം കുറയ്ക്കുക, സുസ്ഥിര കൃഷി നടപ്പാക്കുക - കാരിത്താസ് ഇന്റര്‍നാഷണല്‍

ഭക്ഷണമാലിന്യം കുറയ്ക്കുക, സുസ്ഥിര കൃഷി നടപ്പാക്കുക - കാരിത്താസ് ഇന്റര്‍നാഷണല്‍

ലോകത്ത് കഠിനമായ വിശപ്പ് അവസാനിപ്പിക്കാന്‍, സുസ്ഥിരമായ കൃഷി, ഭക്ഷ്യോത്പാദകമാര്‍ഗങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ടെന്ന് കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രസ്താവിച്ചു. ലോകത്ത് ഭക്ഷണമാലിന്യം കുറയ്ക്കുന്നതിലൂടെയും, പ്രാദേശിക ഭക്ഷണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിശപ്പിനെതിരെ പോരാടാനും ഭാവി തലമുറയ്ക്കായി നമ്മുടെ ഭൂമിയെ സംരക്ഷിച്ചു കൊണ്ടുപോകാനും സാധിക്കുമെന്നും കാരിത്താസ് ഓര്‍മ്മിപ്പിച്ചു. മെയ് 28-ന് വിശപ്പിനെ തിരെയുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കുന്ന അവസരത്തിലായിരുന്നു കാരിത്താസിന്റെ പ്രസ്താവന.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി, ജീവിതച്ചിലവുകളില്‍ ഉണ്ടായ വര്‍ധനവ് തുട ങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നതെന്നു കാരിത്താസ് ചൂണ്ടിക്കാട്ടി. കൃഷിരംഗത്തെ ധനനിക്ഷേപത്തിലുണ്ടാകുന്ന കുറവ്, സുസ്ഥിരമല്ലാത്ത രീതിയിലുള്ള ധാന്യോത്പാദനം, തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും ഭക്ഷണമാലിന്യത്തിനും, ഭക്ഷ്യദൗര്‍ ബല്യത്തിനും കാരണമാകുന്നത്. ആഫ്രിക്ക, ഏഷ്യ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളില്‍, വരള്‍ച്ച, വെള്ളപ്പൊക്കം, കഠിനമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളില്‍ പട്ടിണിയേയും ഭക്ഷ്യസുരക്ഷയെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പ്രതിസന്ധികളെ അതിജീവിക്കുന്നതിനും സമൂഹങ്ങളെ സഹായിക്കാന്‍ കാരിത്താസ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അതുവഴി വിശപ്പിന്റെയും വിഷമസ്ഥിതിയില്‍ കൂടുതല്‍ കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരെ സഹായിക്കാനും കാരിത്താസ് ശ്രമിക്കുന്നുണ്ട് - പ്രസ്താവന വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org