
പഠനം, ജോലി, സ്‌നേഹം എന്നിവയില്‍ യേശുക്രിസ്തുവിന്റെ മാതൃക അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് യുവജനങ്ങളോട് ലിയോ മാര്‍പാപ്പ ആവശ്യപ്പെട്ടു. ജൂബിലി ആഘോഷത്തോടനുവദിച്ചുള്ള യുവജന സംഗമത്തിനായി റോമില്‍ എത്തിച്ചേര്‍ന്നിരുന്ന 10 ലക്ഷത്തോളം യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായി രുന്നു മാര്‍പാപ്പ.
മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തശേഷം മാര്‍പാപ്പ അഭിസംബോധന ചെയ്യുന്ന ഏറ്റവും വലിയ ആള്‍ക്കൂട്ടം ആയിരുന്നു ഇത്. നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഒരു യൂണിവേഴ്‌സിറ്റിയുടെ മൈതാന ത്ത് നടന്ന യുവജന സംഗമത്തി ലേക്ക് ഹെലികോപ്റ്ററിലാണ് പാപ്പ എത്തിച്ചേര്‍ന്നത്.
പ്രാര്‍ഥനാ ശുശ്രൂഷയുടെ ആരംഭത്തില്‍ യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞു. സൗഹൃദം, ഏകാന്തത, തീരുമാനമെടുക്കല്‍, യേശുക്രിസ്തുവുമായുള്ള സമാഗമം എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ അവയില്‍ ഉണ്ടായിരുന്നു. സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പാപ്പ ചോദ്യങ്ങളെ മാറിമാറി നേരിട്ടു.
ദൈവവുമായും മറ്റുള്ളവരുമായും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ യുവജനങ്ങളെ പാപ്പ ആഹ്വാനം ചെയ്തു.
ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുന്ന ഓരോ സമയവും നമ്മുടെ ഹൃദയങ്ങള്‍ അവനുമായി ഐക്യത്തിലാവുക യാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.