ഇലോണ്‍ മസ്‌ക് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഇലോണ്‍ മസ്‌ക് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. തന്റെ എട്ടു മക്കളില്‍ നാലു പേരോടൊപ്പം മാര്‍പാപ്പയെ കാണുന്ന ചിത്രം മസ്‌ക് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു. ഇപ്രകാരമാണ് സന്ദര്‍ശനവാര്‍ത്ത ലോകമറിഞ്ഞത്. വത്തിക്കാന്‍ ഇതേ കുറിച്ച് പ്രത്യേക പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചില്ല. മാര്‍പാപ്പയുടെ സന്ദര്‍ശകരുടെ ഔദ്യോഗിക പട്ടികയിലും മസ്‌കിന്റെ പേരുണ്ടായിരുന്നില്ല. 200 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള മസ്‌ക്, ടെസ്ല കാര്‍ കമ്പനിയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമയാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org