ബുദ്ധസന്യാസികളുമായി മാര്‍പാപ്പ 'പാരിസ്ഥിതിക മാനസാന്തരം' ചര്‍ച്ച ചെയ്തു

ബുദ്ധസന്യാസികളുമായി മാര്‍പാപ്പ 'പാരിസ്ഥിതിക മാനസാന്തരം' ചര്‍ച്ച ചെയ്തു

തന്നെ സന്ദര്‍ശിക്കാനെത്തിയ കംബോഡിയായില്‍ നിന്നുള്ള ബുദ്ധസന്യാസികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച ചെയ്തതു പാരിസ്ഥിതിക മാനസാന്തരത്തെ കുറിച്ച്. ഭൂമിയെ സംബന്ധിച്ച് ദ്രോഹകരവും അനാദരപൂര്‍ണവുമായ ആശയങ്ങളും രീതികളും അവസാനിപ്പിക്കുന്നതിലേക്കു നയിക്കുന്ന യഥാര്‍ത്ഥ പശ്ചാത്താപത്തെയാണ് 'പാരിസ്ഥിതിക മാനസാന്തരം' എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്നു മാര്‍പാപ്പ വിശദീകരിച്ചു. ആര്‍ത്തിയും അമിതമായ ലാഭമോഹവും അയല്‍വാസികളോടുള്ള ഐക്യമില്ലായ്മയും പരിസ്ഥിതിയോടുള്ള അനാദരവും മൂലമുണ്ടായിരിക്കുന്ന മുറിവുകളെ സുഖപ്പെടുത്തുന്ന വികസനമാതൃകകളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകേണ്ടത് ഇതിനാവശ്യമാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

പരിസ്ഥിതിസംരക്ഷണമായിരുന്നു കംബോഡിയായില്‍ നിന്നുള്ള ബുദ്ധപ്രതിനിദിസംഘത്തിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ പ്രമേയം. വത്തിക്കാനിലെ മതാന്തരസംഭാഷണ കാര്യാലയവുമായും പ്രതിനിധിസംഘം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org