
വിയറ്റ്‌നാമിലെ രണ്ടു വടക്കന്‍ രൂപതകള്‍ 182 വര്‍ഷം മുമ്പു രക്തസാക്ഷിത്വം വരിച്ച മാര്‍ട്ടിന്‍ ട്രാന്‍ തോ, ജോണ്‍ ബാപ്റ്റിസ്റ്റ് കോണ്‍ എന്നിവരുടെ ചരമവാര്‍ഷികം ആചരിച്ചു. ഈ കാലഘട്ടത്തില്‍ മതമര്‍ദ്ദനങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് 134 പേരെ കൂടി ചടങ്ങുകളില്‍ ആദരപൂര്‍വം സ്മരിച്ചു. വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരായിരുന്നു അവരെന്നും അവരുടെ രക്തസാക്ഷിത്വത്തിന്റെ ഫലമാണ് ഇന്നത്തെ വിയ്റ്റ്‌നാമിലെ സഭാസമൂഹമെന്നും ഫാ. ജോസഫ് ന്യുയെന്‍ ഹൈ പറഞ്ഞു.
18, 19 നൂറ്റാണ്ടുകളില്‍ വിയറ്റ്‌നാമില്‍ കൊല്ലപ്പെട്ട മൂന്നു ലക്ഷത്തോളം രക്തസാക്ഷികളില്‍ നിന്ന് മൂന്നു പേരെയാണ് സഭ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ രക്തസാക്ഷികളുടെയും പ്രതീകങ്ങളായിട്ടാണ് ഈ വിശുദ്ധര്‍ കരുതപ്പെടുന്നതെന്നു ഫാ. ഹൈ സൂചിപ്പിച്ചു.
പള്ളിയിലെ ചടങ്ങുകള്‍ക്കും ദിവ്യബലിക്കും മുമ്പായി രക്തസാക്ഷികളുടെ ചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു.