ഡി സാന്ത്യാഗോ തീര്‍ത്ഥകേന്ദ്രത്തില്‍ റെക്കോര്‍ഡ് സന്ദര്‍ശകര്‍

ഡി സാന്ത്യാഗോ തീര്‍ത്ഥകേന്ദ്രത്തില്‍ റെക്കോര്‍ഡ് സന്ദര്‍ശകര്‍

Published on

ലോകത്തില്‍ തന്നെ ഏറ്റവും പ്രസിദ്ധമായ ക്രൈസ്തവ തീര്‍ത്ഥാടന പാതകളില്‍ ഒന്നായ സ്‌പെയിനിലെ കാമിനോ ഡി സാന്ധ്യാഗോ തീര്‍ത്ഥാടന പാതയില്‍ 2023-ല്‍ എത്തിയത് 5 ലക്ഷത്തിലധികം ആളുകള്‍. ചരിത്രപ്രസിദ്ധമായ ഈ പാതയിലൂടെ പദയാത്ര ചെയ്ത തീര്‍ത്ഥാടകരില്‍ 2 ലക്ഷത്തോളം പേര്‍ സ്‌പെയിനില്‍ നിന്നു തന്നെയായിരുന്നു. ബാക്കിയുള്ളവര്‍ ഇതര യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും എത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ വന്നത് അമേരിക്കയില്‍നിന്നും. ഇറ്റലിക്കാരും ജര്‍മ്മന്‍കാരുമാണ് അതിന് പിന്നില്‍. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, യു കെ, മെക്‌സിക്കോ, ദക്ഷിണകൊറിയ, അയര്‍ലന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തി.

വിശുദ്ധ ജെയിംസിന്റെ പാത എന്നറിയപ്പെടുന്ന കമിനോ ഡി സാന്ത്യാഗോ ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു തീര്‍ത്ഥാടന പാതയാണ്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ ഇത് കടന്നുപോകുന്നു. സാന്ത്യാഗോ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത് സ്‌പെയിനില്‍ ആണ്. അപ്പസ്‌തോലനായ വിശുദ്ധ ജെയിംസിന്റെ കബറിടം ഈ കത്തീഡ്രലിലാണ് എന്ന് പരമ്പരാഗതമായി കരുതപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ അപ്പസ്‌തോലന്റെ കബറിടം കണ്ടെത്തിയതോടെയാണ് ഈ കത്തീഡ്രല്‍ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായി മാറുന്നത്.

logo
Sathyadeepam Online
www.sathyadeepam.org