ലിയോ മാർപാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രഖ്യാപനം, 'ഡിലെക്സി റ്റേ'

ലിയോ മാർപാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രഖ്യാപനം, 'ഡിലെക്സി റ്റേ'
Published on

ഡിലെക്സി റ്റേ എന്ന അപ്പസ്തോലിക പ്രഖ്യാപനത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ തന്റെ സ്വകാര്യ ലൈബ്രറിയിൽ ഒപ്പുവച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ ഒപ്പുവച്ച പ്രഖ്യാപനം, വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാന്റെ തിരുനാൾ ദിനമായ ഒക്ടോബർ 9നാണ് പുറത്തിറങ്ങുന്നത്.

ലിയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിക്കുന്ന ആദ്യത്തെ അപ്പസ്തോലിക പ്രഖ്യാപനമാണിത്.

ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് ഈ അപ്പസ്തോലിക പ്രഖ്യാപനം തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കരടു രൂപം എഴുതുന്നതിൽ നിർണായ പങ്കു വഹിച്ചത് ആർച്ചുബിഷപ് വിൻസൻസോ പാഗ്ലിയ ആണ്. ഈ കരടുരൂപം പുനരവലോകനം ചെയ്ത്, പൂർത്തീകരിച്ച് പുറത്തിറക്കാനുള്ള ലിയോ മാർപാപ്പയുടെ തീരുമാനം അദ്ദേഹത്തിന് ഫ്രാൻസിസ് മാർപാപ്പ യോടുള്ള ആദരവിന്റെ കൂടി പ്രകാശനമാണ്.

നേരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഏറെക്കുറെ പൂർത്തിയാക്കിയിരുന്ന ലുമെൻ ഫിദെയ് എന്ന രേഖ ഫ്രാൻസിസ് മാർപാപ്പയാണ് പൂർത്തീകരിച്ച് പുറത്തിറക്കിയത്. ഈ ഒരു കീഴ്വഴക്കം സഭയിൽ ഉണ്ട്.

ലിയോ മർബാപ്പയുടെ ആദ്യത്തെ ചാക്രിക ലേഖനം എന്തായിരിക്കും എന്നുള്ളതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല എന്നാൽ അത് തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org