ആര്‍ച്ചുബിഷപ് ടുട്ടുവിന്റെ നിര്യാണം: മാര്‍പാപ്പ അനുശോചിച്ചു

ആര്‍ച്ചുബിഷപ് ടുട്ടുവിന്റെ നിര്യാണം: മാര്‍പാപ്പ അനുശോചിച്ചു

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനവിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായിരുന്ന ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. വംശീയസമത്വം വളര്‍ത്താനും സാമൂഹ്യ അനുരഞ്ജനം സാദ്ധ്യമാക്കാനും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷസന്ദേശത്തെ സേവിച്ചയാളാണ് ആര്‍ച്ചുബിഷപ് ടുട്ടുവെന്നു മാര്‍പാപ്പ അനുസ്മരിപ്പിച്ചു.

1984-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആര്‍ച്ചുബിഷപ് ടുട്ടുവിനെ 1995 ല്‍ ദക്ഷിണാഫ്രിക്കയിലെ സത്യ-അനുരഞ്ജനകമ്മീഷന്‍ അദ്ധ്യക്ഷനായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ഡേല നിയമിച്ചിരുന്നു. വര്‍ണവിവേചനകാലത്തെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ഈ കമ്മീഷന്റെ ചുമതല. 2010 ല്‍ എണ്‍പതാം വയസ്സില്‍ പൊതുജീവിതത്തില്‍ നിന്നു വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org