ദമാസ്കസില്‍ ബോംബാക്രമണം: ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ദമാസ്കസില്‍ ബോംബാക്രമണം:  ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Published on

സിറിയയിലെ ദമാസ്കസില്‍ ക്രിസ്ത്യന്‍ അധിവാസപ്രദേശത്തു നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പള്ളികള്‍ക്കു നാശനഷ്ടമുണ്ടാകുകയും ചെയ്തു. ദമാസ്കസിലെ മാരൊണൈറ്റ് കത്തോലിക്കാസഭയുടെ കത്തീഡ്രലിനു ഗുരുതരമായ നാശമുണ്ടായതായി ആര്‍ച്ചുബിഷപ് സമീര്‍ നാസര്‍ അറിയിച്ചു. ഏതാണ്ട് മുപ്പതു ലക്ഷം വിശ്വാസികളുള്ള പൗരസ്ത്യ റീത്താണ് മാരൊണൈറ്റ്. സിറിയയിലാണ് സഭയുടെ ഉത്ഭവമെങ്കിലും ഇപ്പോള്‍ വിശ്വാസികളിലേറെയും ബ്രസീല്‍, അര്‍ജന്‍റീന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരാണ്. സിറിയയിലെ മതമര്‍ദ്ദനങ്ങളെയും വിവേചനങ്ങളെയും തുടര്‍ന്നു പലായനം ചെയ്തവരുടെ തലമുറകളാണ് ഇവര്‍. 2011-ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നും സിറിയയില്‍ നിന്നുള്ള ക്രൈസ്തവര്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി കുടിയേറിയിട്ടുണ്ട്. അവശേഷിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org