ക്യൂബയിലെ പ്രതിസന്ധി ഓസ്തി നിര്‍മ്മാണത്തെയും ബാധിക്കുന്നു

ക്യൂബയിലെ പ്രതിസന്ധി ഓസ്തി നിര്‍മ്മാണത്തെയും ബാധിക്കുന്നു
Published on

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ക്യൂബയിലെ ഗോതമ്പുക്ഷാമം മൂലം ഓസ്തി നിര്‍മ്മാണം നിറുത്തേണ്ട സ്ഥിതിയാണെന്ന് സഭാധികാരികള്‍ സൂചിപ്പിക്കുന്നു. ഓസ്തി നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഗോതമ്പുശേഖരം തീര്‍ന്നുവെന്നും ഓസ്തികള്‍ ഇനി വില്‍പനയ്ക്കില്ലെന്നും കര്‍മ്മലീത്താ സന്യാസിനീസമൂഹം ക്യൂബയിലെ രൂപതാധികാരികളെ അറിയിച്ചു കഴിഞ്ഞു. കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഓസ്തികള്‍ ഗോതമ്പുകൊണ്ടു മാത്രമേ നിര്‍മ്മിക്കാനാകൂ.

ഇറക്കുമതി ചെയ്യാന്‍ കഴിയാത്തതു മൂലമാണ് ക്യൂബയില്‍ ഗോതമ്പ് കിട്ടാതെ വന്നിരിക്കുന്നത്. ഉപരോധവും ഗതാഗതപ്രതിസന്ധിയും സാമ്പത്തിക പരിമിതികളുമാണ് ഈ സ്ഥിതിക്കു കാരണമെന്നു ക്യൂബയിലെ വാണിജ്യമന്ത്രാലയം ഔദ്യോഗികമായിതന്നെ വെളിപ്പെടുത്തിയിരുന്നു.

വൈദ്യുതി ലഭ്യമല്ലാത്തതും ക്യൂബയിലെ പ്രതിസന്ധിയെ ഗുരുതരമാക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org