കത്തോലിക്കരുടെ എണ്ണം വര്‍ധിച്ചു, ദൈവവിളികള്‍ കുറഞ്ഞു

കത്തോലിക്കരുടെ എണ്ണം വര്‍ധിച്ചു, ദൈവവിളികള്‍ കുറഞ്ഞു

ലോകമാകെയുള്ള കത്തോലിക്കരുടെ എണ്ണം 2022 ല്‍ 1.4 കോടി വര്‍ധിച്ചു. എന്നാല്‍ വൈദികരും സന്യസ്തരും ആകാനുള്ള ദൈവവിളികളുടെ എണ്ണം കുറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും സഭ വളരുന്നു. 2022-ലെ സഭയുടെ കണക്കുകള്‍ നല്‍കുന്ന ഇയര്‍ ബുക്കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. 2022 ലെ കണക്കുപ്രകാരം ലോകത്തിലെ കത്തോലിക്കരുടെ എണ്ണം 139 കോടിയാണ്. ആഫ്രിക്കയില്‍ കത്തോലിക്കരുടെ എണ്ണം 3% വര്‍ധിച്ചപ്പോള്‍ അമേരിക്കയില്‍ 0.9% കുറഞ്ഞു. യൂറോപ്പില്‍ മാറ്റമില്ലാതെ നിലനിന്നു.

2021 ല്‍ നിന്ന് 22 എത്തുമ്പോള്‍ കത്തോലിക്കാവൈദികരുടെ എണ്ണത്തില്‍ 142 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത.് ഇപ്പോള്‍ വൈദികരുടെ എണ്ണം 407730 ആണ്. ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണം വര്‍ധിക്കുകയാണ്. മറ്റു വന്‍കരകളില്‍ കുറയുന്നു.

ലോകത്തില്‍ ഏറ്റവും അധികം വൈദിക വിദ്യാര്‍ത്ഥികള്‍ ഉള്ളത് ആഫ്രിക്കയിലാണ്, 35,000. ഏഷ്യയില്‍ മുപ്പതിനായിരവും അമേരിക്കയില്‍ 27000 ഉം വൈദിക വിദ്യാര്‍ത്ഥികള്‍ ഉണ്ട്. യൂറോപ്പില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണം 14,461 ആണ്.

മെത്രാന്മാരുടെ എണ്ണം 2021-ലെ 5340 ല്‍ നിന്ന് 22 ല്‍ 5353 ആയി വര്‍ധിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും ആണ് ഈ വര്‍ധനവ് അധികവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org