ബെലാറസില്‍ രണ്ട് കത്തോലിക്ക വൈദികര്‍ക്ക് ജയില്‍ മോചനം

ബെലാറസില്‍ രണ്ട് കത്തോലിക്ക വൈദികര്‍ക്ക് ജയില്‍ മോചനം
Published on

ബെലാറസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവില്‍ അടച്ചിരുന്ന രണ്ട് കത്തോലിക്ക വൈദികരെ മോചിപ്പിച്ചു. രാഷ്ട്രനേതാക്കള്‍ വത്തിക്കാനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് രണ്ടു വൈദികരുടെ ജയില്‍ മോചനം സാധ്യമായത്. ഫാ. ഹെന്റിക് അകലോടോവിച്ച്, ഫാ. ആന്‍ദെ യൂക്‌നെവിച് എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്.

കത്തോലിക്കാസഭ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കരുണയുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് രാജ്യത്തിന്റെ പ്രസിഡന്റ് ഇവര്‍ക്ക് മാപ്പ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മോചനം സാധ്യമാക്കിയവര്‍ക്ക് ബലാറസിലെ കത്തോലിക്ക മെത്രാന്‍ സംഘം നന്ദി പറഞ്ഞു.

2024 ലാണ് ഈ വൈദികര്‍ 11 ഉം 13 ഉം വര്‍ഷത്തെ തടവുകള്‍ക്ക് വിധിക്കപ്പെട്ടു ജയിലില്‍ അടയ്ക്കപ്പെട്ടത്. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൗദിയോ ഗുജറോത്തി ഈയിടെ ബെലാറസ് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഭാഷണങ്ങളാണ് വൈദികരുടെ മോചനത്തിലേക്ക് നയിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org