ഒളിമ്പിക്‌സിലെ ക്രിസ്ത്യന്‍ മതനിന്ദക്കെതിരെ ഫ്രഞ്ച് മെത്രാന്‍ സംഘത്തിന് ആഗോള സഭയുടെ പിന്തുണ

ഒളിമ്പിക്‌സിലെ ക്രിസ്ത്യന്‍ മതനിന്ദക്കെതിരെ ഫ്രഞ്ച് മെത്രാന്‍ സംഘത്തിന് ആഗോള സഭയുടെ പിന്തുണ
Published on

ഫ്രാന്‍സില്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യഅത്താഴരംഗത്തെ അവഹേളിച്ച ദൃശ്യത്തിനെതിരെ ഫ്രഞ്ച് കത്തോലിക്ക മെത്രാന്‍ സംഘം ഉയര്‍ത്തിയ പ്രതിഷേധത്തിന് ആഗോള സഭയിലെ വിവിധ മെത്രാന്‍ സംഘങ്ങള്‍ പിന്തുണ അറിയിച്ചു. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യഅത്താഴ ചിത്രത്തെ ആക്ഷേപഹാസ്യ രൂപത്തില്‍ ചിത്രീകരിച്ച ദൃശ്യം ക്രൈസ്തവികതയെ പരിഹസിക്കുന്നതും അപലപനീയവുമാണെന്ന് ഫ്രഞ്ച് മെത്രാന്‍ സംഘം ശക്തമായ വാക്കുകളില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അകത്തോലിക്കാസഭാ വിഭാഗങ്ങളും പ്രതിഷേധങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ലോകത്തിലെ എല്ലാ വന്‍കരകളില്‍ നിന്നും ഈ ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. ഏതെങ്കിലും കലാകാരന്മാരുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ ആവിഷ്‌കരിക്കാന്‍ ഉള്ളതല്ല ഒളിമ്പിക് ആഘോഷം എന്ന് മെത്രാന്മാര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിലെ ഫ്രാന്‍സിന്റെ സ്ഥാനപതിമാര്‍ക്ക് മെത്രാന്‍ സംഘങ്ങള്‍ പ്രതിഷേധക്കുറിപ്പുകള്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ സുവിശേഷ - മതബോധന കമ്മീഷന്‍ അധ്യക്ഷനും പാരീസ് സംഭവത്തിനെതിരെ പ്രതിഷേധം ഉന്നയിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും നടത്തി ഇതിനോട് പ്രതികരിക്കാനാണ് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ വിശ്വാസികളോടുള്ള ആഹ്വാനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org