
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ഒരു ലക്ഷം പേര്‍ക്ക് നേരിട്ടു സഹായമെത്തിച്ചതായി കാത്തലിക് റിലീഫ് സര്‍വീസ് (സി ആര്‍ എസ്) വ്യക്തമാക്കി. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അന്താരാഷ്ട്ര ജീവകാരുണ്യസംഘടനയാണ് സി ആര്‍ എസ്. ഗാസയിലെ പൗരസമൂഹത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിന് സന്നദ്ധസംഘടനകളെ അനുവദിക്കുന്ന രീതിയില്‍ അടിയന്തിരമായി അക്രമങ്ങള്‍ നിറുത്തണമെന്ന് സി ആര്‍ എസ് ആവശ്യപ്പെട്ടു. 15 ലക്ഷം പേരെ ഭവനരഹിതരാക്കിയ യുദ്ധം വളരെ ഗുരുതരമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് സി ആര്‍ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ബില്‍ ഒകീഫ് പറഞ്ഞു.