സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ: പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ: പാപ്പാ
Published on

ബ്രസീലിലെ, ബെലെമില്‍ നടന്ന കാലാവസ്ഥാവ്യതിയാന ത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ 'കോപ്പ് 30' അംഗങ്ങളുടെ സമ്മേളനത്തില്‍, ലിയോ പതിനാലാമന്‍ പാപ്പായുടെ സന്ദേശം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വായിച്ചു. സന്ദേശ ത്തില്‍ സൃഷ്ടിയെ പരിപാലിക്കു വാനുള്ള ഏവരുടെയും ഉത്തര വാദിത്വം പാപ്പാ അടിവരയിട്ടു പറഞ്ഞു. സമാധാനം സംസ്ഥാപി ക്കണമെങ്കില്‍, സൃഷ്ടിയെ പരിപാലിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും, ദൈവവും മനുഷ്യരും മുഴുവന്‍ സൃഷ്ടിയും തമ്മില്‍ നിലനില്‍ക്കുന്ന അഭേദ്യമായ ബന്ധമാണ് സമാധാനത്തിന്റെ അടിത്തറയെന്നും പാപ്പാ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ആശങ്കയും പ്രധാനമായും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍, മറുവശത്ത്, സൃഷ്ടിയോട് അര്‍ഹമായ ബഹുമാനമില്ലായ്മ, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടി ക്കുന്നത്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജീവിതനിലവാര ത്തകര്‍ച്ച എന്നിവ സമാധാന ത്തിനു ഭീഷണിയുയര്‍ത്തുന്നു വെന്ന സത്യം തിരിച്ചറിയണ മെന്നും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. ഈ വെല്ലുവിളികള്‍ ഭൂമിയിലെ എല്ലാവരുടെയും ജീവന് ഭീഷണിയുയര്‍ത്തുന്നു. അതിനാല്‍ ഇക്കാര്യങ്ങളിലുള്ള അന്താരാഷ്ട്ര സഹകരണം, ജീവന്റെ പവിത്രത, അന്തസ്, പൊതുനന്മ, എന്നിവയ്ക്ക് ഊന്നല്‍ നല്കണം.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍, സ്വാര്‍ഥത, അപരനോടുള്ള അവഗണന, ഹ്രസ്വമായ വീക്ഷണം എന്നിവയാല്‍ വിപരീത ദിശയിലേക്ക് പോകുന്ന രാഷ്ട്രീയ സമീപനങ്ങളും മനുഷ്യപെരുമാറ്റ ങ്ങളും ഇന്ന് ഉണ്ടാകുന്നുണ്ട്. ആഗോളതാപനം മൂലമോ സായുധ സംഘര്‍ഷങ്ങള്‍ മൂലമോ കത്തി ജ്വലിക്കുന്ന ഈ ലോകത്തില്‍, പ്രത്യാശയുടെ അടയാളമായി ഈ സമ്മേളനം മാറട്ടെയെന്നും പാപ്പാ ആശംസിച്ചു.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാറ്റിവച്ച് ഒരു പൊതുഭാഷയും സമവായവും തേടാനുള്ള കൂട്ടായ ശ്രമത്തില്‍ ഏവരും ഉള്‍ച്ചേരണമെന്നും പാപ്പാ ആവശ്യ പ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തര ഭീഷണിയോട് ഫലപ്രദവും പുരോഗമനപരവുമായ പ്രതികരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഉണ്ടാക്കിയ പാരീസ് ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതി നുള്ള പാത നീണ്ടതും സങ്കീര്‍ണ്ണവുമാണെങ്കിലും, അവയെ ധൈര്യ പൂര്‍വം നടപ്പില്‍ വരുത്തുവാന്‍ എല്ലാ രാഷ്ട്രങ്ങളോടും പാപ്പാ അഭ്യര്‍ഥിച്ചു.

കാലാവസ്ഥാ പ്രതിസന്ധി യുടെ മാനുഷിക മുഖം മനസ്സില്‍ വച്ചുകൊണ്ട് ചിന്തയിലും പ്രവര്‍ ത്തനത്തിലും ഈ പാരിസ്ഥിതിക പരിവര്‍ത്തനത്തെ ധൈര്യപൂര്‍വം സ്വീകരിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. കാലാവസ്ഥാ പ്രതി സന്ധിയെക്കുറിച്ച് അവബോധം വളര്‍ത്തുകയും സൃഷ്ടിയെ മികച്ച രീതിയില്‍ ബഹുമാനിക്കാനും, വ്യക്തിയുടെ അന്തസ്സും മനുഷ്യ ജീവിതത്തിന്റെ അലംഘനീയ തയും സംരക്ഷിക്കാന്‍ ലക്ഷ്യ മിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാ ണെന്നും പാപ്പാ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org