കാര്‍ഡിനല്‍ പോള്‍ ജോസഫ് കോര്‍ദെസ് നിര്യാതനായി

കാര്‍ഡിനല്‍ പോള്‍ ജോസഫ് കോര്‍ദെസ് നിര്യാതനായി

സഭയുടെ സാമൂഹ സേവനത്തിന്റെ ചുമതല വഹിച്ചിരുന്ന കോര്‍ ഉനും എന്ന വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനായി ഒന്നര പതിറ്റാണ്ട് സേവനം ചെയ്ത കാര്‍ഡിനല്‍ പോള്‍ ജോസഫ് കോര്‍ദസ് (89) നിര്യാതനായി. ജര്‍മ്മന്‍ സ്വദേശിയായ അദ്ദേഹം 2007 ലാണ് കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. 1995 മുതല്‍ 2010 വരെയാണ് കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്നത്. വിരമിച്ച ശേഷം വത്തിക്കാനില്‍ തന്നെ വിശ്രമജീവിതം നയിക്കുകയായിരുന്നു.

കാര്‍ഡിനല്‍ കോര്‍ദെസിന്റെ മരണത്തോടെ കാര്‍ഡിനല്‍ സംഘത്തിന്റെ അംഗസംഖ്യ 238 ആയി. ഇവരില്‍ 129 പേര്‍ക്കാണ് അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശം ഉള്ളത്. ബാക്കി 109 പേര്‍ 80 വയസ്സ് പിന്നിട്ടവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org