കാര്‍ഡിനല്‍ പെല്ലിന്റെ അന്ത്യകര്‍മ്മങ്ങള്‍ റോമിലും കബറടക്കം ആസ്‌ത്രേലിയായിലും

കാര്‍ഡിനല്‍ പെല്ലിന്റെ അന്ത്യകര്‍മ്മങ്ങള്‍ റോമിലും കബറടക്കം ആസ്‌ത്രേലിയായിലും

നിര്യാതനായ കാര്‍ഡിനല്‍ ജോര്‍ജ് പെല്ലിന്റെ മൃതദേഹസംസ്‌കാര കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. അതിനു ശേഷം മൃതദേഹം ആസ്‌ത്രേലിയായിലേക്കു കൊണ്ടുപോകുകയം സിഡ്‌നി സെ.മേരീസ് കത്തീഡ്രലില്‍ സംസ്‌കരിക്കുകയും ചെയ്യും.

2014 മുതല്‍ വത്തിക്കാന്‍ സാമ്പത്തിക വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കാര്‍ഡിനല്‍ പെല്‍. 2017 ല്‍ ഒരു ലൈംഗികചൂഷണക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആസ്‌ത്രേലിയായിലേക്കു മടങ്ങുകയും വിചാരണക്കു വിധേയനാകുകയും 13 മാസം ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തു. 2020 ല്‍ കുറ്റവിമുക്തനായി, ജയില്‍ വിമോചിതനാകുകയും റോമിലേക്കു തിരിച്ചെത്തുകയും ചെയ്തു. 13 വാസത്തെ ജയില്‍വാസത്തിനിടയിലെഴുതിയ കുറിപ്പുകള്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.

81 കാരനായിരുന്ന കാര്‍ഡിനല്‍ പെല്‍ 1987 ല്‍ മെല്‍ബണ്‍ അതിരൂപതാ സഹായമെത്രാനും 96 ല്‍ ആര്‍ച്ചുബിഷപ്പുമായി. 2001 ല്‍ സിഡ്‌നി ആര്‍ച്ചുബിഷപ്പാകുകയും 2003 ല്‍ കാര്‍ഡിനലായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org