കോവിഡ്: ലാറ്റിന്‍ അമേരിക്കയില്‍ രണ്ടു മെത്രാന്മാര്‍ നിര്യാതരായി

കോവിഡ്: ലാറ്റിന്‍ അമേരിക്കയില്‍ രണ്ടു മെത്രാന്മാര്‍ നിര്യാതരായി
Published on

കോവിഡ് മൂലം കൊളംബിയയിലെ ബിഷപ് ലുയിസ് അഡ്രിയാനോ സാന്‍ഡോവല്‍, വെനിസ്വേലായിലെ ബിഷപ് കാസ്റ്റര്‍ അസാജെ എന്നിവര്‍ നിര്യാതരായി. ബിഷപ് സാന്‍ഡോവലിനു 74 ഉം ബിഷപ് അസാജെയ്ക്ക് 69 ഉം വയസ്സായിരുന്നു. വെനിസ്വേലായില്‍ നിരവധി വൈദികര്‍ കോവിഡ് മൂലം മരണമടഞ്ഞിരുന്നു. മെത്രാന്‍ കോവിഡ് മൂലം മരിക്കുന്നത് ഇവിടെ ആദ്യമായാണ്. കൊളംബയയിലും കോവിഡ് മൂലം മരിക്കുന്ന ആദ്യത്തെ കത്തോലിക്കാ മെത്രാനാണ് ബിഷപ് സാന്‍ഡോവല്‍.

logo
Sathyadeepam Online
www.sathyadeepam.org