കോവിഡ്: ഒരാഴ്ചക്കിടെ മരിച്ചത് ഒമ്പതു മെത്രാന്മാര്‍

കോവിഡ്: ഒരാഴ്ചക്കിടെ മരിച്ചത് ഒമ്പതു മെത്രാന്മാര്‍

ജനുവരി 8 നും 15 നും ഇടയില്‍ ഒമ്പതു കത്തോലിക്കാ മെത്രാന്മാര്‍ കോവിഡ് ബാധിച്ചു മരിച്ചു. 53 നും 91 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവര്‍. അഞ്ചു മരണങ്ങള്‍ യൂറോപ്പിലായിരുന്നു. നാലു മെത്രാന്മാര്‍ ഒരേ ദിവസമാണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ ആര്‍ച്ചുബിഷപ് ഫിലിപ്പ് ടര്‍ടാഗ്ലിയ (70), സാംബിയായിലെ ബിഷപ് മോസസ് ഹമുംഗോളെ (53), ഇറ്റലിയിലെ ബിഷപ് മാരിയോ സെച്ചിനി (87), ബ്രസീലിലെ കാര്‍ഡിനല്‍ യൂസേബിയോ (87) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. റുമേനിയ, പോളണ്ട്, കൊളംബിയ, വെനിസ്വേലാ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org