കോവിഡ് മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് -വത്തിക്കാന്‍

കോവിഡ് മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് -വത്തിക്കാന്‍

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ പ്രസ്താവിച്ചു. മതവിശ്വാസവും അതിന്റെ പ്രകാശനവും മനുഷ്യവ്യക്തിയുടെ അന്തസ്സിന്റെയും മനസാക്ഷിയുടെയും മുഖ്യഭാഗമാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയ്ക്കു നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനു അധികാരികള്‍ സ്വീകരിച്ച നടപടികള്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നു ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. വയോധികരും കുടിയേറ്റക്കാരും കുട്ടികളും വിവേചനാപരമായ സഹനം നേരിട്ടു. മനുഷ്യാവകാശങ്ങളെ പരിമിതപ്പെടുത്തുമ്പോള്‍ അത് തികച്ചും അത്യാവശ്യമായ സാഹചര്യത്തിലായിരിക്കണം. സാഹചര്യത്തിന് അനുപാതികമായിരിക്കണം നിയന്ത്രണങ്ങള്‍. മറ്റു മാര്‍ഗങ്ങളില്ലാത്തപ്പോഴും വിവേചനങ്ങളില്ലാതെയുമാകണം ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടത്. -ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org