കോവിഡ്: ഇറ്റലിയില്‍ ജനനനിരക്കു കുറയുമെന്നു പ്രവചനം

Published on

കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഇറ്റലിയില്‍ ജനനനിരക്കു കുത്തനെ കുറയുമെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവചിക്കുന്നു. പകര്‍ച്ചവ്യാധി മൂലമുണ്ടായിട്ടുള്ള അനിശ്ചിതത്വവും ഭീതിയുമാണ് ഇതിനു കാരണമായി പറയുന്നത്. 2021 ല്‍ 2020 നേക്കാള്‍ 10,000 ജനനങ്ങള്‍ കുറവായിരിക്കുമെന്നാണ് നിഗമനം. ചിലപ്പോള്‍ ഇത് 24,000 വരെ ആയേക്കാമെന്നും പഠനം വെളിപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇപ്പോള്‍ തന്നെ ഇറ്റലി. 1861 നു ശേഷം ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് കുഞ്ഞുങ്ങള്‍ ജനിച്ച വര്‍ഷമാണ് 2019. ഇറ്റലിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനനനിരക്ക് കുറയുന്നതിലുള്ള ആശങ്ക ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org