കോവിഡ് രൂക്ഷമായി ബാധിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ 70 കത്തോലിക്കാ വൈദികര്‍ ഇതു മൂലം ഇതുവരെ മരിച്ചു. പത്തോളം സന്ന്യസ്തരും കോവിഡ് മൂലമുള്ള മരണത്തിനു വിധേയരായി. ഇടവകകളില്‍ വികാരിമാരായി സേവ നം ചെയ്തിരുന്ന 39-നും 85-നും ഇടയില്‍ പ്രായമുള്ളവരാണ് മരണമടഞ്ഞ വൈദികര്‍. ആകെ അര ലക്ഷത്തിലധികം പേര്‍ മെക്‌സിക്കോയില്‍ ഇതു വരെ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.