ഈജിപ്തില്‍ ക്രൈസ്തവ കൂട്ടക്കൊല വീണ്ടും

ഈജിപ്തില്‍ മുസ്ലീം വര്‍ഗീയവാദികള്‍ നടത്തിയ വെടിവയ്പില്‍ പത്തോളം കോപ്റ്റിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്രിസ്ത്യന്‍ ആശ്രമത്തിലേയ്ക്കു പോകുകയായിരുന്ന തീര്‍ത്ഥാടകരുടെ ബസ് ആക്രമിക്കുകയായിരുന്നു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. 2017 മെയിലും ഇതേ ആശ്രമത്തിലേയ്ക്കു പോകുകയായിരുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ബസ് ഇതേവിധത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്ന് 29 പേരാണ് കൊല്ലപ്പെട്ടത്. അതിന്‍റെ ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇപ്പോഴത്തെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തു വന്നിട്ടില്ല. പക്ഷേ 2017 ലെ അതേ മാതൃകയിലായിരുന്നു അക്രമമെന്ന് സഭാനേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ ഓശാന ഞായറാഴ്ച രണ്ടു കോപ്റ്റിക് പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളില്‍ 45 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org