കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസിനു മാര്‍പാപ്പയുടെ തിരുനാള്‍ ആശംസ

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസിനു മാര്‍പാപ്പയുടെ തിരുനാള്‍ ആശംസ

വി. അന്ത്രയോസിന്‍റെ തിരുനാള്‍ ദിനത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനു ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാസന്ദേശം അയച്ചു. കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള പൂര്‍ണഐക്യം സാദ്ധ്യമാകട്ടെയെന്നു സന്ദേശത്തില്‍ മാര്‍പാപ്പ പ്രത്യാശിച്ചു. വി. അന്ത്രയോസിനെയാണു കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭയുടെ സ്ഥാപകനായി അവര്‍ ആദരിക്കുന്നത്. എല്ലാ വര്‍ഷവും വി. അന്ത്രയോസിന്‍റെ തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിസംഘം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്താംബുളിലെത്താറുണ്ട്. വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധിസംഘം വത്തിക്കാനിലെത്തുകയും പതിവാണ്. ക്രൈസ്തവൈക്യ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് ആണ് ഈ വര്‍ഷം വത്തിക്കാന്‍ പ്രതിനിധിസംഘത്തെ നയിച്ചുകൊണ്ട് തുര്‍ക്കിയിലെത്തിയത്.

കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ദൈവശാസ്ത്രസംഭാഷണത്തിനായി സംയുക്ത കമ്മീഷന്‍ സ്ഥാപിതമായിട്ട് 40 വര്‍ഷം തികയുകയാണെന്നു മാര്‍പാപ്പ തന്‍റെ തിരുനാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ദിമിത്രിയോസ് ഒന്നാമന്‍ പാത്രിയര്‍ക്കീസും ചേര്‍ന്നാണ് ഈ കമ്മീഷന്‍ രൂപീകരിച്ചത്. ഈ കമ്മീഷന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കു മാര്‍പാപ്പ നന്ദി പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org