കോംഗോയില്‍ ഡോക്ടറായ കന്യാസ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ ഡോക്ടറായ കന്യാസ്ത്രീ  ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ കത്തോലിക്കാസഭയുടെ ഒരു ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ സിസ്റ്റര്‍ മേരീ സില്‍വി കാവുകെയും ആറു രോഗികളും കൊല്ലപ്പെട്ടു. സിസ്റ്റര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനം ചെയ്തു വരികയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകവാദികളുമായി ബന്ധം പുലര്‍ത്തുന്നവരാണ് അക്രമികള്‍. അയല്‍രാജ്യമായ യുഗാണ്ടയില്‍ നിന്നുള്ള സായുധസംഘമാണിത്. അക്രമത്തിനു ശേഷം പ്രദേശത്തുണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏതാനും പേരെ കാണാതായിട്ടുണ്ട്. അവരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാണോ എന്ന ആശങ്ക ഉണ്ടായിട്ടുണ്ട്.

ഒക്‌ടോബര്‍ നാലിനു കോംഗോയില്‍ 20 ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു കത്തോലിക്കാ പുരോഹിതനും കൊല്ലപ്പെട്ടു. ഈ തീവ്രവാദിസംഘം നടത്തുന്ന അക്രമങ്ങള്‍ കോംഗോയില്‍ വര്‍ദ്ധിച്ചു വരികയാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org