കോംഗോയില്‍ 14 കത്തോലിക്കര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 14 കത്തോലിക്കര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ മുസ്ലിം വര്‍ഗീയവാദികള്‍ 14 കത്തോലിക്കരെ കൊലപ്പെടുത്തി. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രക്തസാക്ഷിത്വം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ള സംഘടനയാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്ന് വത്തിക്കാന്‍ മുഖപത്രം റിപ്പോര്‍ട്ട് ചെയ്തു. കോംഗോയിലെ കത്തോലിക്കരുടെ രക്തസാക്ഷിത്വത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിക്കുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചത് മാത്രമായിരുന്നു ഇവരുടെ കഴുത്തറക്കാന്‍ കാരണമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. അക്രമത്തിനിടെ നിരവധി കത്തോലിക്കരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.

കോംഗോയിലെ ബുടെംബോ-ബെനി രൂപതയിലാണ് ഈ അക്രമം അരങ്ങേറിയത്. വളരുന്ന മുസ്ലിം ഭീകരവാദത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ രൂപത. 2021 ല്‍ ബെനിയിലെ ഒരു കത്തോലിക്ക ദേവാലയത്തിന് നേരെ ഭീകരവാദികളുടെ ബോംബാക്രമണം അരങ്ങേറി. ഈ പ്രദേശത്തു നിന്ന് തദ്ദേശീയരായ ജനങ്ങളെ തുരത്താനും ഇസ്ലാമികവല്‍ക്കരണം നടപ്പാക്കാനുമുള്ള വിപുലമായ ഒരു പദ്ധതിയാണ് അരങ്ങേറുന്നതെന്ന് രൂപതയുടെ ബിഷപ്പ് മെല്‍ക്കിസെദേക്ക് വിശദീകരിച്ചു. കോംഗോ ഭരണകൂടം ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കേണ്ടതുണ്ട് എന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org