മാദ്ധ്യസ്ഥത്തില്‍ നിന്നു മെത്രാന്മാര്‍ പിന്മാറി, കോംഗോയില്‍ രാഷ്ട്രീയ അനിശ്ചിതത്വം

മാദ്ധ്യസ്ഥത്തില്‍ നിന്നു മെത്രാന്മാര്‍ പിന്മാറി, കോംഗോയില്‍ രാഷ്ട്രീയ അനിശ്ചിതത്വം

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വന്നിരുന്ന മാദ്ധ്യസ്ഥശ്രമങ്ങളില്‍ നിന്നു കോംഗോയിലെ കത്തോലിക്കാ മെത്രാന്മാര്‍ പിന്മാറിയതോടെ അവിടെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായി. തങ്ങളുടെ സമയവും ഊര്‍ജ്ജവും മുഴുവനായി ഈ സംഭാഷണത്തിനു വേണ്ടി ചിലവഴിച്ചുവെങ്കിലും ഇനിയൊന്നും ചെയ്യാനുണ്ടെന്നു തോന്നുന്നില്ലെന്ന് മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടറി ജനറല്‍ അറിയിച്ചു. മെത്രാന്‍ സംഘത്തിന്‍റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ ഡിസംബര്‍ 31 ന് വിവിധ വിഭാഗങ്ങള്‍ ഒരു പരസ്പര ധാരണയിലെത്തുകയും രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനുസരിച്ച് 2017-ല്‍ തിരഞ്ഞെടുപ്പു നടത്താനും തീരുമാനമായിരുന്നു. ഇതാണ് ബന്ധപ്പെട്ടവരുടെ നിസ്സഹകരണത്തെ തുടര്‍ന്നു വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
മെത്രാന്‍ സംഘം മാദ്ധ്യസ്ഥത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചയുടനെ പ്രധാന പ്രതിപക്ഷം സമരരംഗത്തേക്കിറങ്ങി. ദേശവ്യാപകമായി വന്‍ പ്രതിഷേധപ്രകടനങ്ങള്‍ അവര്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. പ്രസിഡന്‍റ് ജോസഫ് കബില തിരഞ്ഞെടുപ്പു നടത്താതെ ഏകാധിപത്യത്തിലേയ്ക്കു പോകാനുള്ള സാദ്ധ്യതയാണ് പ്രതിപക്ഷകക്ഷികള്‍ ഭയപ്പെടുന്നത്. ഇതിനു സഹായകരമായ ഒരു നിയമം കബില പാസ്സാക്കാന്‍ ശ്രമിച്ചതോടെയാണ് രാജ്യം സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org