കത്തോലിക്കാവിശ്വാസം ഏറ്റുപറഞ്ഞ്, 92% പോളണ്ടുകാര്‍

കത്തോലിക്കാവിശ്വാസം ഏറ്റുപറഞ്ഞ്, 92% പോളണ്ടുകാര്‍
Published on

യൂറോപ്പില്‍ പൊതുവെ മതനിരാസം വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും പോളണ്ടിലെ ജനങ്ങളില്‍ 91.9 ശതമാനം ജനങ്ങളും തങ്ങള്‍ കത്തോലിക്കാസഭാംഗങ്ങളാണെന്ന് ഒരു സര്‍വേയില്‍ പ്രഖ്യാപിച്ചു. വിശ്വാസപരമായ ഉദാസീനത മൂലവും മതനികുതി പോലെയുള്ള ചിലവുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയും യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ സ്വന്തം മതവിശ്വാസം നിരാകരിക്കുന്ന പ്രവണതയുടെ പശ്ചാത്തലത്തിലാണ് പോളണ്ടില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പോളണ്ടിലെ കത്തോലിക്കരില്‍ 37% പേരും പതിവായി പള്ളിയില്‍ പോകുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം യുവാക്കള്‍ക്കിടയില്‍ വിശ്വാസപരമായ തീക്ഷ്ണത കുറയുന്നുവെന്ന വസ്തുതയും റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. പോളണ്ടിലെ കത്തോലിക്കാസഭയില്‍ രണ്ടു കാര്‍ഡിനല്‍മാരും 29 ആര്‍ച്ചുബിഷപ്പുമാരും 123 ബിഷപ്പുമാരും 33,600 വൈദികരും 19,000 കന്യാസ്ത്രീകളും ഉണ്ട്. പോളണ്ടില്‍ നിന്നുള്ള 1883 കത്തോലിക്കാ മിഷണറിമാര്‍ 99 രാജ്യങ്ങളിലായി സേവനം ചെയ്യുന്നുണ്ട്. വി. ഫൗസ്തീനയ്ക്കു ലഭിച്ച ദൈവികകരുണാദര്‍ശനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രസിദ്ധമായ തീര്‍ത്ഥകേന്ദ്രത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവുമെത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org