അന്റാര്‍ട്ടിക്കായിലെ മഞ്ഞുപള്ളിയുടെ ഭാവിയെ കുറിച്ച് ആശങ്ക

അന്റാര്‍ട്ടിക്കായിലെ മഞ്ഞുപള്ളിയുടെ ഭാവിയെ കുറിച്ച് ആശങ്ക

അന്റാര്‍ട്ടിക്കായിലെ അമേരിക്കന്‍ പര്യവേക്ഷണനിലയത്തിന്റെ ഭാഗമായ കത്തോലിക്കാ ചാപ്പലിനെ നിലനിറുത്താനുള്ള പരിശ്രമങ്ങളിലാണ് അവിടെ നിരവധി പ്രാവശ്യം ക്രിസ്മസ് ആഘോഷങ്ങളിലും ദിവ്യബലികളിലും പങ്കെടുത്തിട്ടുള്ള റോബര്‍ട്ട് മുള്ളെനാക്‌സ്. നിറഞ്ഞ സൂര്യപ്രകാശത്തില്‍ പാതിരാകുര്‍ബാന നടന്നിട്ടുള്ള ലോകത്തിലെ ഏകദേവാലയമാകും ഇത്. ധ്രുവപ്രദേശമായതിനാല്‍ പാതിരാത്രി കഴിഞ്ഞാലും ഇവിടെ സൂര്യന്‍ അസ്തമിച്ചിട്ടുണ്ടാകില്ലെന്ന് പര്യവേക്ഷകനായ റോബര്‍ട്ട് മുള്ളെനാക്‌സ് പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച് രൂപതയില്‍ നിന്നുള്ള വൈദികരാണ് അധികാരികളുടെ ക്ഷണപ്രകാരം ഇവിടെ കത്തോലിക്കരായ ജോലിക്കാരുടെ ആത്മീയസേവനത്തിനായി എത്താറുള്ളത്. എന്നാല്‍ 2019 നു ശേഷം ഇവിടെ ക്രിസ്മസ് ആഘോഷമോ ദിവ്യബലിയര്‍പ്പണമോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ പര്യവേക്ഷണനിലയം പുനഃനിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് അധികാരികള്‍. പുനഃനിര്‍മ്മാണ പദ്ധതിയില്‍ ചാപ്പല്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടു നിലവിലുള്ള പള്ളി പൊളിക്കാതിരിക്കുന്നതിനുള്ള അപേക്ഷകള്‍ അധികാരികള്‍ക്കു നല്‍കുമെന്നും നാസയുടെ കീഴില്‍ ജോലി ചെയ്യുന്ന റോബര്‍ട്ട് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org