കൊളോണ്‍ അതിരൂപതാ സെമിനാരി കോവിഡ് ബാധിതരായ ഭവനരഹിതര്‍ക്ക്

കൊളോണ്‍ അതിരൂപതാ സെമിനാരി കോവിഡ് ബാധിതരായ ഭവനരഹിതര്‍ക്ക്
Published on

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ സെമിനാരി ഭവനരഹിതര്‍ക്കു തുറന്നു നല്‍കാന്‍ അതിരൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ റെയിനര്‍ മരിയ വോള്‍കി തീരുമാനിച്ചു. കോവിഡ് ബാധയുടെയും സെമിനാരിയുടെ നവീകരണപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് നേരത്തെ അയച്ചിരുന്നു. നഗരത്തില്‍ മറ്റ് ആശ്രയമില്ലാത്ത ദരിദ്രര്‍ക്കു സെമിനാരിയില്‍ ആഹാരവും താമസസൗകര്യവും നല്‍കുമെന്നു കാര്‍ഡിനല്‍ പറഞ്ഞു. ആദ്യദിനം തന്നെ അറുപതോളം പേര്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതായി രൂപതാധികാരികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org