ജനസംഖ്യാശൈത്യത്തെ നേരിടണം: കത്തോലിക്ക കുടുംബ സംഘടന

ജനസംഖ്യാശൈത്യത്തെ നേരിടണം: കത്തോലിക്ക കുടുംബ സംഘടന

ജനസംഖ്യാശൈത്യം നേരിടുന്നതിന് ജീവന്‍പക്ഷ നയങ്ങള്‍ രൂപപ്പെടുത്തണമെന്നും അതിനാ യി നിക്ഷേപിക്കണമെന്നും ജോലി -കുടുംബ സന്തുലനം പ്രോത്സാഹിപ്പിക്കണമെന്നും കുഞ്ഞുങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ വളര്‍ത്തണമെന്നും യൂറോപ്പിലെ കത്തോലിക്ക കുടുംബ സംഘടനകളുടെ ഫെഡറേഷന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഫെഡറേഷന്റെ പ്രസ്താവന. യൂണിയന്റെ നയരൂപീകരണത്തില്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഫെഡറേഷന്‍ നിര്‍ദേശിക്കുന്നു. 2020 മുതല്‍ ജനനനിരക്കും ജനസംഖ്യയും കുറഞ്ഞു വരികയാണെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വമാണ് ജനനനിരക്കു കുറയുന്നതിന്റെ ഒരു കാരണമെന്ന് ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. ജനനനിരക്ക് കുറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ആഗ്രഹം കുറയുന്നില്ല. യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കുകയാണ് ആവശ്യം. യൂറോപ്പില്‍ ജനസംഖ്യാവസന്തത്തിന് നിക്ഷേപങ്ങള്‍ നടത്തുകയും വേണം. കുടുംബങ്ങളില്ലാതെ പരിസ്ഥിതിയില്ല. കുഞ്ഞുങ്ങളല്ല, മറിച്ച് ഉപഭോക്തൃ സംസ്‌കാരമാണ് പ്രശ്‌നം - ഫെഡറേഷന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org