കാനഡായില്‍ ആയിരങ്ങളുടെ ഭ്രൂണഹത്യാവിരുദ്ധ മാര്‍ച്ച്

കാനഡായില്‍ ആയിരങ്ങളുടെ ഭ്രൂണഹത്യാവിരുദ്ധ മാര്‍ച്ച്
Published on

ഭ്രൂണഹത്യയ്ക്കും കാരുണ്യവധത്തിനുമെതിരായ നിലപാടു പ്രഖ്യാപിച്ചുകൊണ്ട് കാനഡായില്‍ സഭ സംഘടിപ്പിച്ച മാര്‍ച്ച് ഫോര്‍ ലൈഫില്‍ ആയിരകണക്കിനു ജനങ്ങള്‍ പങ്കെടുത്തു. നോത്രദാം കത്തീഡ്രലിലും സെന്റ് പാട്രിക് ബസിലിക്കയിലും മറ്റു പള്ളികളിലും ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് റാലിയുടെ ഒരുക്കങ്ങളാരംഭിച്ചത്.

കാനഡായില്‍ ഭ്രൂണഹത്യ കുറ്റമുക്തമാക്കിയ 1969 മെയ് മാസം മുതല്‍ എല്ലാ മെയ് മാസങ്ങളിലും കനേഡിയന്‍ സഭ മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചു വരുന്നുണ്ട്. നിയമനിര്‍മ്മാതാക്കളുടെ ഈ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് മാര്‍ച്ചുകളുടെ പ്രധാനലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org