വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കോണ്‍ക്ലേവ് ബോണസ്

വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കോണ്‍ക്ലേവ് ബോണസ്
Published on

മാര്‍പാപ്പ മരിക്കുകയും പുതിയ മാര്‍പാപ്പ സ്ഥാനമേല്‍ക്കുകയും ചെയ്യുന്നതിന് ഇടയിലുള്ള കാലത്ത് നല്‍കിയ സേവന ങ്ങള്‍ക്ക് വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ വീതം കോണ്‍ക്ലേവ് ബോണസ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കി.

5000 ത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. വത്തിക്കാന്‍ മ്യൂസിയ ങ്ങള്‍, ഫാര്‍മസി, ലൈബ്രറി, മാധ്യമങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രധാനമായും ഈ ജീവനക്കാര്‍.

പാപ്പയുടെ മരണത്തിനും സ്ഥാനാരോഹണത്തിനും ഇടയിലുള്ള കാലത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിനും മറ്റുമായി പല ഉദ്യോഗസ്ഥരും ഓവര്‍ടൈം ജോലി ചെയ്യാറുണ്ട്. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ ബോണസ് നല്‍കിയിരുന്നില്ല.

അന്നത്തെ വത്തിക്കാന്റെ സാമ്പത്തിക സ്ഥിതിയും അതിനൊരു കാരണമായിരുന്നു. അതേസമയം മൂന്നോ അതിലധികമോ മക്കളുള്ള വത്തിക്കാന്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 300 യൂറോ ഫ്രാന്‍സിസ് മാര്‍പാപ്പ ബോണസായി പ്രഖ്യാപിച്ചിരുന്നു.

2005 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആയിരം യൂറോയായിരുന്നു കോണ്‍ക്ലേവ് ബോണസ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org