സിവില്‍ യൂണിയന്‍: നുണ്‍ഷ്യോമാര്‍ക്കു കത്തയച്ചു

സിവില്‍ യൂണിയന്‍: നുണ്‍ഷ്യോമാര്‍ക്കു കത്തയച്ചു

സ്വവര്‍ഗപ്രേമികളുടെ സിവില്‍ യൂണിയന്‍ സംബന്ധിച്ച് ഒരു ഡോക്യുമെന്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പരാമര്‍ശം വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് എല്ലാ രാജ്യങ്ങളിലെയും വത്തിക്കാന്‍ സ്ഥാനപതിമാര്‍ക്കു കത്ത് അയച്ചു. കത്തിലെ സന്ദേശം അതതു രാജ്യങ്ങളിലെ മെത്രാന്മാര്‍ക്കു കൈമാറണമെന്നാണു നിര്‍ദേശം. വിവാഹത്തെയോ സ്വവര്‍ഗലൈംഗികതയെയോ കുറിച്ചുള്ള സഭയുടെ പ്രബോധനത്തെ തിരുത്തുന്നതല്ല മാര്‍പാപ്പയുടെ അഭിപ്രായങ്ങളെന്നു കത്തില്‍ വത്തിക്കാന്‍ വിശദീകരിക്കുന്നു. സ്വവര്‍ഗപ്രേമികളുടെ സിവില്‍ യൂണിയന്‍ സംബന്ധിച്ചു അര്‍ജന്റീന പത്തു വര്‍ഷം മുമ്പു കൊണ്ടു വന്ന നിയമത്തെ കുറിച്ചുള്ള ചോദ്യത്തിനു മാര്‍പാപ്പ നല്‍കിയ മറുപടിയിലെ ഒരു ഭാഗമാണ് ഡോക്യുമെന്ററിയില്‍ വന്നിരിക്കുന്നതെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org