അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമെന്നു ജറുസലേമിലെ സഭ

അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമെന്നു ജറുസലേമിലെ സഭ
Published on

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഇത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്നു ജറുസലേം ആസ്ഥാനമായുള്ള വിവിധ ക്രൈസ്തവസഭകളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഭൂമിതര്‍ക്കമല്ല. തീവ്രവാദപ്രത്യയശാസ്ത്രങ്ങളുടെ പേരിലുള്ള സംഘര്‍ഷമാണ്. ഇതു പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനു ബാദ്ധ്യതയുണ്ട് – പാത്രിയര്‍ക്കീസുമാര്‍ ഉള്‍ പ്പെടെയുള്ള സഭാനേതാക്കള്‍ ചൂണ്ടിക്കാട്ടി. വിശുദ്ധനഗരത്തിന്റെ ബഹുമത, ബഹുസംസ്‌കാര തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് സംഘര്‍ഷത്തിനു ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നു ഫ്രാന്‍സിസ് മാര്‍ പാപ്പയും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org