ഫിലിപ്പിന്‍സില്‍ അഴിമതിക്കെതിരെ സഭ പ്രക്ഷോഭത്തില്‍

ഫിലിപ്പിന്‍സില്‍ അഴിമതിക്കെതിരെ സഭ പ്രക്ഷോഭത്തില്‍
Published on

ഫിലിപ്പിന്‍സില്‍ ഭരണാധികാരികളുടെ വന്‍ അഴിമതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ കത്തോലിക്കാ സഭയും പങ്കെടുക്കുന്നു. അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ പേരില്‍ 200 കോടി ഡോളറിന്റെ അഴിമതിയാണ് ഒടുവില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ ദേശവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.

119 റാലികള്‍ രാജ്യമെമ്പാടും നടന്നതായിട്ടാണ് വാര്‍ത്ത. ഇതില്‍ കത്തോലിക്കാസഭ സംഘടിപ്പിച്ച പ്രതിഷേധ റാലികളും ഉണ്ടായിരുന്നു. മെത്രാന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ഥികള്‍, മതബോധ കര്‍ തുടങ്ങിയവരെല്ലാം റാലികളില്‍ പങ്കെടുത്തു. വൈദികര്‍ തിരുവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് അഴിമതിക്കെതിരെ തെരുവുകളില്‍ പ്രതിഷേധം നടത്തി.

എഡ്‌സാ പീപ്പിള്‍ പവര്‍ സ്മാരകത്തിനു മുമ്പില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫിലിപ്പീന്‍സിലെ കത്തോലി ക്കാമെത്രാന്‍ സംഘത്തിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കാര്‍ഡിനല്‍ പാബ്ലോ ഡേവിഡ് മുഖ്യ കാര്‍മ്മികനായി. 1986-ല്‍ ഏകാധിപതിയായിരുന്ന മാര്‍ക്കോസിന്റെ ഭരണകൂടത്തെ പുറത്താക്കിയ ജനകീയ വിപ്ലവത്തിന്റെ സ്മാരകമായി നിര്‍മ്മിച്ചതാണ് ഈ സ്മാരകം.

സമാധാനപരമായ ധൈര്യത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഈ ഇടത്തിലേക്ക് തങ്ങള്‍ മടങ്ങിയെത്തിയതെന്ന് കാര്‍ഡിനല്‍ സൂചിപ്പിച്ചു. നിരായുധരെങ്കിലും നിര്‍ഭയരായ ജനത ഭയത്തിനുമേല്‍ ധാര്‍മ്മികതയെ തിരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പ്രളയ നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് 200 കോടി ഡോളറില്‍ അധികം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ധനകാര്യവകുപ്പിന്റെ കണ്ടെത്തല്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org