ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തില്‍ സമാധാനത്തിനു മുന്‍ഗണന

ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തില്‍ സമാധാനത്തിനു മുന്‍ഗണന
Published on

ജനുവരി 19 മുതല്‍ 25 വരെ നടക്കുന്ന ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തില്‍ സമാധാനസ്ഥാപനത്തിനാണു മുന്‍ഗണനയെന്നു വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് പ്രസ്താവിച്ചു. ഉക്രെയിനില്‍ ക്രൈസ്തവര്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി ഈ ആഴ്ച പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു കാര്‍ഡിനല്‍ പറഞ്ഞു. ക്രൈസ്തവര്‍ ക്രൈസ്തവരെ, അതിലും വിശേഷിച്ച്, ഓര്‍ത്തഡോക്‌സുകാര്‍ ഓര്‍ത്തഡോക്‌സുകാരെ ആക്രമിക്കുന്ന സാഹചര്യമാണ് ഉക്രെയിനിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് ലോകത്തിലെ സംഘര്‍ഷങ്ങളും വിഭാഗീയതകളും മൂലം ഉക്രെനിയന്‍ യുദ്ധം ക്രൈസ്തവൈക്യത്തിനു വലിയ പ്രതിബന്ധമാണു സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതം ഒരിക്കലും പ്രശ്‌നത്തിന്റെ ഭാഗമാകരുതെന്നും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഭാഗമാകുകയാണു വേണ്ടതെന്നും കാര്‍ഡിനല്‍ വ്യക്തമാക്കി. സഭയിലെ സംഘര്‍ഷങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും സംഭാഷണങ്ങളിലൂടെ പരിഹാരം കാണാനാണു സഭ ശ്രമിക്കുന്നതെന്നും കാര്‍ഡിനല്‍ പറഞ്ഞു. ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള 56-ാമത് പ്രാര്‍ത്ഥനാവാരാഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org