'റെഡീമറെ' വെല്ലുന്ന ക്രിസ്തുരൂപം ബ്രസീലില്‍ ഒരുങ്ങുന്നു

'റെഡീമറെ' വെല്ലുന്ന ക്രിസ്തുരൂപം ബ്രസീലില്‍ ഒരുങ്ങുന്നു

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ രക്ഷകനായ ക്രിസ്തു (ക്രൈസ്റ്റ് ദ റെഡീമര്‍) എന്ന പ്രതിമയെ വലിപ്പത്തില്‍ മറികടക്കുന്ന ഒരു ക്രിസ്തുവിന്റെ പ്രതിമ ബ്രസീലില്‍ തന്നെ നിര്‍മ്മാണത്തില്‍. സംരക്ഷകനായ ക്രിസ്തു (ക്രൈസ്റ്റ് ദ പ്രൊട്ടക്ടര്‍) എന്നതാണു പുതിയ പ്രതിമയുടെ പേര്.

140 അടിയാണു പുതിയ പ്രതിമയുടെ ഉയരം. റെഡീമര്‍ പ്രതിമയേക്കാള്‍ 16 അടി കൂടുതലാണിത്. പ്രതിമയുടെ വിരിച്ചു പിടിച്ച കൈകള്‍ക്ക് 118 അടി നീളമുണ്ടായിരിക്കും. സന്ദര്‍ശകര്‍ക്കു പ്രതിമയുടെ ഉള്ളിലൂടെ ഹൃദയഭാഗം വരെ കയറുകയും അവിടെ നിന്ന് ചുറ്റുപാടും വീക്ഷിക്കുകയും ചെയ്യാം. ഒരു കുന്നിന്‍മുകളിലാണു പ്രതിമ. 1931 ല്‍ നിര്‍മ്മിച്ച റെഡീമര്‍ പ്രതിമയുടെ ഉയരം 125 അടിയും വിരിച്ച കൈകളുടെ നീളം 92 അടിയുമാണ്.

സംരക്ഷകനായ ക്രിസ്തു എന്ന പുതിയ പ്രതിമ നിര്‍മ്മിക്കാനുള്ള ചിലവ് ഏകദേശം മുന്നൂറു കോടി രൂപായ്ക്കു തുല്യമായ തുകയാണ്. ജനങ്ങളുടെ സംഭാവനകള്‍ കൊണ്ടാണു തുക സമാഹരിക്കുന്നത്.

Related Stories

No stories found.