
പ.സിംഹാസനത്തിന്റെ സ്വത്തുവകകള്‍ സ്വകാര്യസ്വത്തുക്കള്‍ പോലെ കൈകാര്യം ചെയ്യാനാവില്ലെന്നും സഭാത്മകമായ പൊതുസ്വത്തുക്കള്‍ ആണ് അവയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാന്റെ സമ്പത്തിന്റെയും സ്വത്തുവകകളുടെയും കൈകാര്യത്തില്‍ മാര്‍പാപ്പയുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു പുറപ്പെടുവിച്ച കത്തിലാണ് പാപ്പായുടെ ഈ പരാമര്‍ശങ്ങള്‍. ട്രസ്റ്റികള്‍ എന്ന നിലയ്ക്കാണ്, ഉടമകള്‍ എന്ന നിലയ്ക്കല്ല ഈ സ്വത്തുക്കള്‍ അവ കൈകാര്യം ചെയ്യുന്നവരെ ഏല്‍പിച്ചിരിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. പ്രെഡിക്കേറ്റ് ഇവാഞ്ജലിയം എന്ന അപ്പസ്‌തോലിക ഭരണഘടന അനുസരിച്ച് വിവേകപൂര്‍വമായിരിക്കണം ഇവ ഭരിക്കപ്പെടേണ്ടതെന്നും പാപ്പാ നിര്‍ദേശിച്ചു.