ചൂഷണക്കേസുകളുടെ വിചാരണ: രഹസ്യനിയമം സഭ നീക്കി

Published on

കുട്ടികളും ബലഹീനരുമായവര്‍ ഉള്‍പ്പെടുന്ന ലൈംഗിക ചൂഷണം സംബന്ധിച്ച കുറ്റാരോപണങ്ങള്‍ക്കും വിചാരണകള്‍ക്കും ഇനി മുതല്‍ പൊന്തിഫിക്കല്‍ രഹസ്യനിയമം ബാധകമായിരിക്കുകയില്ല. കുട്ടികളുള്‍പ്പെടുന്ന അശ്ലീലസാഹിത്യം കൈവശം വയ്ക്കുന്നതു സംബന്ധിച്ച കേസുകള്‍ക്കും ഇതു ബാധകമായിരിക്കും. സഭയ്ക്കു പരാതി നല്‍കുന്ന സാക്ഷികള്‍, ഇരകള്‍, റിപ്പോര്‍ട്ടു തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും ഇതു സംബന്ധിച്ചു നിശബ്ദത പാലിക്കാന്‍ ഇനി വ്യവസ്ഥയില്ല. എങ്കിലും കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ സുരക്ഷിതമായും സത്യസന്ധമായും വിശ്വസ്തമായും കൈകാര്യം ചെയ്യപ്പെടേണ്ടതാണെന്നു ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീലരചനകള്‍ സംബന്ധിച്ച നിയമങ്ങളില്‍ കുട്ടികള്‍ എന്നതിന്‍റെ നിര്‍വചനം 14 വയസ്സിനു താഴെ എന്നത് 18 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org