

ഇറ്റലിയിലെ പിസ പ്രവിശ്യയില്‍ താമസി ക്കുന്ന ചൈനീസ് വംശജരായ നൂറു കണക്കിന് പ്രവാസികള്‍ ഇറ്റാലിയന്‍ കത്തോലിക്കര്‍ക്കൊപ്പം ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുകയും
ചൈനയിലെ കത്തോലിക്ക സഭയ്ക്കുവേണ്ടിയിട്ടുള്ള ലോക പ്രാര്‍ഥനാദിനം ആചരിക്കുകയും ചെയ്തു. 2007 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ചൈനയിലെ കത്തോലിക്ക സഭയ്ക്കായി
ആഗോള പ്രാര്‍ഥനാദിനം വര്‍ഷംതോറും ആചരിക്കുന്ന പതിവ് തുടങ്ങി വച്ചത്. ചൈനയില്‍ താമസിക്കുന്ന കത്തോലിക്കര്‍ പിസ പ്രവിശ്യയിലെ ഒരു പള്ളി ഈ പ്രാര്‍ഥന ദിനാചരണത്തിനായി നിശ്ചയിക്കുകയും
അവിടെ ഒത്തുകൂടുകയുമായിരുന്നു. ഇറ്റലിയിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ചൈനക്കാര്‍ ഈ പരിപാടിക്കായി പിസായിലെ പള്ളിയിലേക്ക് എത്തിച്ചേര്‍ന്നു.