നൈജീരിയയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പതിനാലു കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടവരിലുണ്ട്. നിരപരാധികളുടെ കൊലകള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്രസമൂഹം നൈജീരിയന്‍ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആവശ്യപ്പെട്ടു. നൈജീരിയയിലെ കാദുന്‍, ബെന്യൂ സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

കാദുനായില്‍ കൊല്ലപ്പെട്ട 33 പേരെ ഒരുമിച്ച് ഒരു കുഴിയില്‍ സംസ്‌കരിക്കുകയായിരുന്നുവെന്നും വളരെ ദുഃഖകരമായ നിമിഷങ്ങള്‍ അവിടെ അരങ്ങേറിയെന്നും സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ വക്താവ് കിരി കാങ്ക്വെണ്ടെ അറിയിച്ചു. ഭീകരവാദികള്‍ അവിടെ നാല്‍പതോളം വീടുകള്‍ക്കു തീയിടുകയും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയുമാണു ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org