

‘അമേരിക്കന്‍ വന്‍കരയിലെ ആദ്യത്തെ രക്തസാക്ഷികള്‍‘ എന്ന് അറിയപ്പെടുന്ന വിശുദ്ധരായ ക്രിസ്റ്റോബാല്‍, അന്തോണി, യുവാന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 500-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മെക്‌സിക്കോയിലെ ത്‌ലാക്‌സ്‌കാല രൂപതയില്‍ തുടക്കം കുറിച്ചു. ഈ ജൂബിലി ആഘോഷങ്ങള്‍ 2027 സെപ്റ്റംബര്‍ 23-ന് സമാപിക്കും.
തന്റെ പിതാവ് ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ തകര്‍ത്തതിന് പിതാവില്‍ നിന്ന് തന്നെ ലഭിച്ച ശിക്ഷയെത്തുടര്‍ന്ന്, 1527-ല്‍ ഏകദേശം 12-ാം വയസ്സില്‍ ക്രിസ്റ്റോബാല്‍ രക്തസാക്ഷിയായി കൊല്ലപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, 1529-ല്‍ സുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കാളികളായിരിക്കെ അന്തോണിയും യുവാന്നും തങ്ങളുടെ ജീവന്‍ അര്‍പ്പിച്ചു.
1990 ല്‍ മെക്‌സിക്കോയിലെ ഗ്വാദലൂപ്പെ മാതാവിന്റെ ബസിലിക്കയില്‍ വെച്ച് ഇവരെ വാഴ്ത്തപ്പെട്ടവരായും 2017ല്‍ വത്തിക്കാനില്‍ വച്ചു, ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരുന്നു.