ചാവുകടല്‍ ചുരുളുകളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി

ചാവുകടല്‍ ചുരുളുകളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി
Published on

ഏറ്റവും പഴക്കമുള്ള ബിബ്ലിക്കല്‍ കയ്യെഴുത്തുരേഖകളെന്നു കരുതുന്ന ചാവുകടല്‍ ചുരുളുകളിലെ ഏതാനും ഭാഗങ്ങള്‍ കൂടി വായിച്ചു മനസ്സിലാക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. പുരാതന യഹൂദസമൂഹം ആഘോഷിച്ചിരുന്ന തിരുനാളുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ വായിച്ചെടുത്ത ചുരുളുകളിലുള്ളത്. 1946-ലാണ് വെസ്റ്റ് ബാങ്കിലെ ഖുംറാന്‍ ഗുഹകളില്‍നിന്ന് ഈ ചുരുളുകള്‍ കണ്ടെത്തിയത്. ഒരു സെന്‍റിമീറ്ററില്‍ താഴെ വലിപ്പമുള്ള കഷണങ്ങളടക്കമുള്ളതായിരുന്നു ഇവ. ഇവയെല്ലാം ശരിയായ വിധത്തില്‍ ക്രമീകരിക്കുന്നതിനും വായിച്ചെടുക്കുന്നതിനുമുള്ള പരിശ്രമങ്ങളിലാണ് അന്നു മുതല്‍ നിരവധി ഗവേഷകര്‍. ഹീബ്രു, ഗ്രീക്, അറമായ ഭാഷകളിലുള്ള ഈ രേഖകള്‍ ബിസി 300 മുതല്‍ എഡി 100 വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ടവയാണെന്നു കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org