ക്യൂബയിലേക്കുള്ള യുഎസ് സഹായവിതരണം കത്തോലിക്കാസഭ നിര്‍വഹിക്കും

ക്യൂബയിലേക്കുള്ള യുഎസ് സഹായവിതരണം കത്തോലിക്കാസഭ നിര്‍വഹിക്കും
Published on

ക്യൂബയിലെ ജനങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം അയക്കുന്ന ജീവകാരുണ്യ സഹായങ്ങളുടെ വിതരണം അവിടുത്തെ കത്തോലിക്കാ സഭ നിര്‍വഹിക്കും. 60 ലക്ഷം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അയയ്ക്കുന്നത്. നേരത്തെ 30 ലക്ഷം ഡോളറിന്റെ സഹായം ക്യൂബയില്‍ വിജയകരമായി വിതരണം ചെയ്യാന്‍ കത്തോലിക്കാ സഭയ്ക്ക് സാധിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ക്യൂബന്‍ കത്തോലിക്കാസഭയുടെ ഇടവകകള്‍ വഴിയായിരിക്കും വിതരണം നടത്തുക. ഭരണകൂട ത്തിന്റെ ഇടപെടലുകള്‍ ഇല്ലാതെ, വഴി തിരിക്കാതെ, സഹായം ഏറ്റവും അര്‍ഹിക്കുന്ന ജനങ്ങളി ലേക്ക് എത്തുന്നു എന്ന് ഉറപ്പാ ക്കാന്‍ സഭയ്ക്ക് സാധിക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം ചൂണ്ടി ക്കാട്ടി. ക്യൂബന്‍ കുടിയേറ്റക്കാരുടെ മകനായ മാര്‍ക്കോ റൂബിയോ ആണ് ഇപ്പോള്‍ അമേരിക്കയിലെ സ്റ്റേറ്റ് സെക്രട്ടറി.

അതേസമയം അമേരിക്കയുടെ സഹായവിതരണം തികഞ്ഞ കാപട്യം ആണെന്ന് ക്യൂബന്‍ ഉപ വിദേശകാര്യ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. ക്യൂബയ്‌ക്കെതിരായ ശത്രുതാ നടപടികള്‍ സ്വീകരിച്ചശേഷം കുറച്ചുപേര്‍ക്ക് സൂപ്പും ഭക്ഷണപ്പൊതികളും നല്‍കുന്നത് കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യൂബയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നികുതികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org