കത്തോലിക്കര്‍ നൂറ്റിമുപ്പതു കോടി, ലോകജനസംഖ്യയുടെ 17.7 ശതമാനം

കത്തോലിക്കര്‍ നൂറ്റിമുപ്പതു കോടി, ലോകജനസംഖ്യയുടെ 17.7 ശതമാനം
Published on: 

ആഫ്രിക്കയിലും ഏഷ്യയിലും ആകെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നു വത്തിക്കാന്‍ ഇയര്‍ ബുക്കിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലാകട്ടെ കത്തോലിക്കരുടെ എണ്ണം മാറ്റമില്ലാതെ നില്‍ക്കുന്നു. ആകെ 130 കോടി കത്തോലിക്കരാണ് 2017 ഡിസംബറില്‍ ലോകത്തിലുള്ളത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവ് എണ്ണത്തിലുണ്ടായിട്ടുണ്ട്. ലോകജനസംഖ്യയുടെ 17.7% ആണ് ഇപ്പോള്‍ കത്തോലിക്കര്‍. വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ജനസംഖ്യയുടെ 63.8% ആണു കത്തോലിക്കര്‍. യൂറോപ്പില്‍ ഇത് 39.7ഉം ആഫ്രിക്കയില്‍ 19.8ഉം ശതമാനമാണ്. ഏഷ്യയില്‍ ജനസംഖ്യയുടെ 3.3% ആണു കത്തോലിക്കര്‍.

logo
Sathyadeepam Online
www.sathyadeepam.org