കാര്‍ഡിനല്‍ പെല്ലിന് 80

കാര്‍ഡിനല്‍ പെല്ലിന് 80

ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും പ്രസിദ്ധരായ കാര്‍ഡിനല്‍മാരില്‍ ഒരാളായ ആസ്‌ത്രേലിയന്‍ കാര്‍ഡിനല്‍ ജോര്‍ജ് പെല്ലിന് 80 വയസ്സു തികഞ്ഞു. ഇനി ഒരു മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ അ ദ്ദേഹത്തിന് വോട്ടു ചെയ്യാനാകില്ല. 2003-ല്‍ സിഡ്‌നി ആര്‍ച്ചുബിഷപ്പായിരിക്കെയാണ് അദ്ദേഹം കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. 2013-ല്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ അദ്ദേഹത്തെ തന്റെ ഉപദേശകസമിതിയില്‍ അംഗമാക്കി. ഒരു വര്‍ഷത്തിനു ശേഷം വത്തിക്കാന്‍ സാമ്പത്തിക ഭരണത്തിന്റെ ചുമതല നല്‍കി വത്തിക്കാനിലേക്കു കൊണ്ടു വന്നു.

2017-ല്‍ ലൈംഗിക ചൂഷണക്കേസിലെ വിചാരണ നേരിടുന്നതിനായി അദ്ദേഹം ആസ്‌ത്രേലിയായിലേക്കു മടങ്ങി. അവിടെ ഒരു വര്‍ഷത്തിലേറെ അദ്ദേഹത്തിനു ജയിലില്‍ കഴിയേണ്ടി വന്നു. വിചാരണ യ്‌ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും 2020 -ല്‍ റോമിലേയ്ക്കു മടങ്ങുകയും ചെയ്തു. ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഴുതിയ പുസ്തകം മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

2021-ല്‍ ആറു കാര്‍ഡിനല്‍മാര്‍ക്ക് 80 വയസ്സ് തികയും. ഇപ്പോള്‍ 124 പേരാണ് 80 വയസ്സിനു താഴെയുള്ള കാര്‍ഡിനല്‍മാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org