തുര്‍ക്കിയില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്തോലിക്കാ ആശ്രമം വീണ്ടും തുറന്നു

തുര്‍ക്കിയില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്തോലിക്കാ ആശ്രമം വീണ്ടും തുറന്നു

തുര്‍ക്കിയില്‍ സിറിയന്‍ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സെ.എഫ്രേം ആശ്രമം സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. ആശ്രമത്തിന്റെ പുനഃകൂദാശാകര്‍മ്മം സിറിയന്‍ കത്തോലിക്കാസഭാ പാത്രിയര്‍ക്കീസ് ഇഗ്നേസ് ജോസഫ് മൂന്നാമന്‍ യൗനാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ദിവ്യബലിയര്‍പ്പിച്ചു. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ആശ്രമത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത്.

1881 ലാണ് ആശ്രമം നിര്‍മ്മിക്കപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധകാലത്ത് തുര്‍ക്കി സൈന്യം ആശ്രമം പിടിച്ചെടുത്തു. യുദ്ധത്തിനു ശേഷം അല്‍പകാലത്തേയ്ക്ക് ആശ്രമം സഭയ്ക്കു മടക്കിക്കൊടുത്തുവെങ്കിലും 1922 ല്‍ അത് ഒരു സൈനാകാശുപത്രിയായി പരിവര്‍ത്തനം ചെയ്തു. അടുത്ത കാലം വരെ തടവറയായും സംഭരണശാലയായും ഉപയോഗിച്ചു വരികയായിരുന്നു. തുര്‍ക്കിയിലും മധ്യപൂര്‍വ രാഷ്ട്രങ്ങളിലും നിന്നുള്ള സിറിയന്‍ കത്തോലിക്കാ മെത്രാന്മാരും തുര്‍ക്കിയിലെ വത്തിക്കാന്‍ സ്ഥാനപതിയും ചടങ്ങുകളില്‍ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org